06:36am 10 November 2026
NEWS
ഓപ്പറേഷൻ സിന്ധു അവസാനിപ്പിച്ചെന്ന് കേന്ദ്രസർക്കാർ
25/06/2025  07:30 AM IST
nila
ഓപ്പറേഷൻ സിന്ധു അവസാനിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധു അവസാനിപ്പിച്ചെന്ന് കേന്ദ്രസർക്കാർ. ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടി കേന്ദ്രസർക്കാർ നിർത്തിവെച്ചത്. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആരംഭിച്ച ദൗത്യം പിന്നീട് ഇസ്രയേലിലേക്കും വ്യാപിപ്പിക്കുകായായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാനിൽ ദൗത്യം ആരംഭിച്ചത്. പിന്നീട് ഇത് ഇസ്രയേലിലേക്കും വ്യാപിപ്പിച്ചിരുന്നു. വെടിനിർത്തിയ സാഹചര്യത്തിൽ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. മഷ്ഹദിലെ ഹോട്ടലിൽ പ്രത്യേകം ആരംഭിച്ചിരുന്ന ഹെൽപ് ഡെക്സിന്റെ പ്രവർത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. 

അതേസമയം, മഷ്ഹദിലെ സദർ ഹോട്ടലിൽ എംബസി ലഭ്യമാക്കിയിരുന്ന മുറികൾ ഇന്നു കൂടി തുടരും. സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം ഇന്ത്യക്കാർക്കു സ്വന്തം കേന്ദ്രങ്ങളിലേക്കു മടങ്ങാൻ വേണ്ടിയാണ് ഈ ക്രമീകരണം.  ഇറാനിലുള്ള ഇന്ത്യക്കാർക്ക് എംബസി അധികൃതരിൽ നിന്ന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ മുൻപു ലഭ്യമാക്കിയിരുന്ന അടിയന്തര ഹെൽപ്‌ലൈൻ വഴി സഹായം തേടാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img